
ആലപ്പുഴ: നിറുത്തിയിട്ട ബൈക്ക് സ്‌റ്റാർട്ട് ചെയ്തപ്പോൾ തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊമ്മാടി വാട്ടർ ടാങ്കിന് സമീപമായിരുന്നു സംഭവം. വാടയ്ക്കൽ മംഗലത്ത് വീട്ടിൽ അനന്തകൃഷ്‌ണന്റെ പൾസർ ബൈക്കിനാണ് തീപിടിച്ചത്. നിറുത്തിയിട്ട ബൈക്ക് കുറച്ചുസമയം കഴിഞ്ഞ് സ്‌റ്റാർട്ട് ചെയ്തപ്പോൾ എൻജിൻ ഭാഗത്തുനിന്ന് പുകയും തീയുമുയരുകയായിരുന്നു. അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു.