ambala

അമ്പലപ്പുഴ:എസ്.എൻ.ഡി.പി യോഗം 610 - നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടന്ന 171-ാം മത് ഗുരുജയന്തി ഘോഷയാത്രയ്ക്ക് മാക്കിയിൽട്രസ്റ്റ് സ്വീകരണം നൽകി. ട്രസ്റ്റ് ചെയർമാൻ കമാൽ എം .മാക്കിയിൽ ഘോഷയാത്രയെ സ്വീകരിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എച്ച് .യൂസഫ് , അബ്ദുൽ അസീസ്, എം.എം. അഹമ്മദ്കബീർ, നിസാർ മാക്കിയിൽ, എ.അനീഷ് , മുഹമ്മദ് കുഞ്ഞ്, കാസിം ബാവ എന്നിവർ ജാഥാ അംഗങ്ങൾക്ക് മധുരം നൽകി.