അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 3715-ാം നമ്പർ കോമന പടിഞ്ഞാറ് , 6480-ാം നമ്പർ അമ്പലപ്പുഴ ടൗൺ ശാഖകളുടെ സംയുക്തമായി ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം സംഘടിപ്പിച്ചു. ഘോഷയാത്രയ്ക്ക് ശേഷം അമ്പലപ്പുഴയിൽ നടന്ന ഭദ്രദീപ പ്രകാശന കർമ്മം മണിയമ്മാ രവീന്ദ്രൻ നിർവഹിച്ചു. പൊതു സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോമന ശാഖാ യോഗം പ്രസിഡന്റ് പി. ദിലീപ് അദ്ധ് ക്ഷനായി. കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ. പി .സുപ്രമോദം, ബ്ലോക്ക് പഞ്ചായത്തംഗം ജി. വേണുലാൽ, പഞ്ചായത്തംഗം കെ. മനോജ് കുമാർ, എ. ആർ. കണ്ണൻ, ചമ്പക്കുളം രാധാകൃഷ്ണൻ, പി.വി.വിജയൻ, കൺസ്യൂമർ ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കരുമാടി മോഹനൻ, അമ്പലപ്പുഴ ടൗൺ ശാഖ വനിതാ സംഘം പ്രസിഡന്റ് ഗീതാ ജയദേവൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഹരീഷ് കുമാർ തുണ്ടിൽ, സെക്രട്ടറി ശരത്, ശ്രീകുമാർ, ജലജാ ഉണ്ണികൃഷ്ണൻ, സതീഷ് കുമാർ തുണ്ടിൽ, അനിൽകുമാർ ചൈത്രം എന്നിവർ സംസാരിച്ചു. 6480-ാം നമ്പർ ശാഖാ പ്രസിഡന്റ് ജയദേവൻ ദേവ് സ്വാഗതം പറഞ്ഞു.