മാവേലിക്കര: മാലിന്യ മുക്തം നവകേരള സൃഷ്ടിക്കായി മഹത്തായ സംഭാവന നൽകുന്ന ഹരിതകർമ്മ സേന അംഗങ്ങളെയും നിരവധി മൈക്രോ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നേതൃത്വം കൊടുക്കുകയും ഒട്ടനവധി ജനകീയ ക്യാമ്പനുകൾക്ക് ഊർജ സ്രോതസ്സായി പ്രവർത്തിക്കുകയും ചെയ്യുന്ന കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളെയും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ.കെ.മോഹൻ കുമാന്റെ നേതൃത്വത്തിൽ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ വച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ്‌ മിനി ദേവരാജൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.അജിത്ത്, വി.രാധാകൃഷ്ണൻ, ജയശ്രീ ശിവരാമൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങള്ളായ സുധീർ, ജി.വിജയകുമാര്‍, ബിന്ദു ചന്ദ്രഭാനു, ശ്രീലഖ.ജി, ഗീത മുരളി, ഗീത തോട്ടത്തില്‍, പ്രിയവിനോദ്, രമണി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത്‌ സെക്രട്ടറി നവാസ് എസ്, (ഗ്രാമ ), ഐ.സി.ഡി.എസ് സൂപ്പർവൈസർ രാജി.ജി, സി.ഡി.എസ് ചെയര്‍പേഴ്സസണ്‍ തുളസി ഭായി എന്നിവർ പങ്കെടുത്തു.