1

കുട്ടനാട് : എസ്.എൻ.ഡി.പി യോഗംകുട്ടനാട് സൗത്ത് യൂണിയൻ 5015-ാം മിത്രക്കരി പടിഞ്ഞാറ് ശാഖ 171ാമത് ഗുരുദേവജയന്തി ആഘോഷം യൂണിയൻ കൺവീനർ അഡ്വ.പി സുപ്രമോദം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി .പി .കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ടി. ഷാജി സ്വാഗതം പറഞ്ഞു. യൂണിയൻ കൗൺസിലർ ഉമേഷ് കൊപ്പാറ, പെൻഷണേസ് ഫോറം യൂണിയൻ സെക്രട്ടറി പി.വി.വിജയൻ എന്നിവർ സംസാരിച്ചു.

8-ാം നമ്പർ മിത്രക്കരി ശാഖയിൽ നടന്ന ഗുരുദേവ ജയന്തി ആഘോഷം പ്രസിഡന്റ് കലേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ജി സുഭാഷ് അദ്ധ്യക്ഷനായി. എസ്. എസ് .എൽ .സി, പ്ലസ് ടു വിജയികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ഗവ. ഈസ്റ്റ് എൽ. പി എസ്. ഹെഡ്മിസ്ട്രസ് ഷൈനി വിതരണം ചെയ്തു. ഷിബു കണ്ണന്മാലി സ്വാഗതവും രാജേന്ദ്രൻ നന്ദിയും പറഞ്ഞു.