ki

ആലപ്പുഴ: തിരുവോണ നാളിൽ ബൈക്കുകൾ കൂടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ മംഗലം വാർഡ് ചാരങ്കാട്ട് കിരൺ ആന്റണി വില്യം(31) ആണ് മരിച്ചത്. രാത്രി ചെട്ടികാട് ജനകീയ ലാബിന് സമീപം തീരദേശറോഡിലായിരുന്നു അപകടം. കിരൺ സഞ്ചരിച്ച ബൈക്കും ദമ്പതിമാർ സഞ്ചരിച്ച ബൈക്കും ഇടിച്ചായിരുന്നു അപകടം. അന്നുതന്നെ കയർ ത്തൊഴിലാളിയായ ആര്യാട് തീർഥശ്ശേരി വീട്ടിൽ ജോയി (54) മരിച്ചു. ജോയിയുടെ ഭാര്യ മിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാൽ നടയാത്രക്കാരനായ ലാലിനും പരിക്കേറ്റിരുന്നു.