obit

ചേർത്തല : ഒന്നര വർഷം മുമ്പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു.മാരാരിക്കുളം വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ വാക്കിട്ടത്തകിടിയിൽ വി. രഘുവരൻ ( 72 ) ആണ് മരിച്ചത്. 2024 ജനുവരി 27നു നടന്ന കാറപകടത്തിലാണ് കാൽ നടയാത്രക്കാരായ രഘുവരനും ഭാര്യ ലതിയമ്മയും പരിക്കേറ്റത്. ലതിയമ്മ അന്നേ ദിവസം രാത്രി മരിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന രഘുവരൻ വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ചു.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.മക്കൾ:ആഷ (ഇറിഗേഷൻ വകുപ്പ്,ആലപ്പുഴ) ആശ്മി (നഴ്സ്,സൗദി അറേബ്യ) മരുമക്കൾ:സനീഷ് (റെയിൽവേ),സച്ചിൻ (വിദേശം).