
കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ 413-ാം നമ്പർ കൃഷ്ണപുരം ഞക്കനാൽ ശാഖാ യോഗത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു .പ്രസിഡന്റ് ജി. ജയകുമാർ പീതപതാക സെക്രട്ടറി എം.സഹദേവന് കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് രവീന്ദ്രൻ,യൂണിയൻ കൗൺസിൽ അംഗം വിജയൻ,കമ്മിറ്റി അംഗങ്ങളായ രാജേഷ്,സത്യൻ, കെ.സുരേന്ദ്രൻ,സുമേഷ് തുമ്പിള്ളിൽ,ഗോപിനാഥൻ,സുരേന്ദ്രൻ,ശശിധരൻ,വിജയൻ,അനി,രാജേന്ദ്രൻ,വനിതാ സംഘം ഭാരവാഹികൾ ആയ ശോഭന,ഗിരിജ എന്നിവർ നേതൃത്വം നൽകി. പുള്ളിക്കണക്ക് 309, 6459 ശാഖാ യോഗങ്ങളുടെ നേതൃത്വത്തിൽ ജയന്തി ആഘോഷവും ഘോഷയാത്രയും നടന്നു. ഘോഷയാത്ര കായംകുളം യൂണിയൻ കൗൺസിലർ പനയ്ക്കൽദേവരാജൻ ഫ്ലാഗ് ഓഫ് ചെയ്തു.ശാഖാ യോഗം ഭാരവാഹികളായ കെ.വി റെജികുമാർ,ശ്യാംലാൽ എസ്, സതീശൻ എം രോഹിണി, ബി പ്രദീപ് യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സോണി വി.എസ്,സൗദാമിനി രാധാകൃഷ്ണൻ,രാജേന്ദ്രൻ,സജീവ്, വാസുദേവൻ,രാജു ബിനു, ഉണ്ണി, അജയൻ,സുരേഷ്,സ്വപ്നമോഹൻ, ബിനു,രമേശൻ, ബിജേഷ്, സുന്ദരേശൻ,ജാലേശ്വരി, സ്മിത,സുധ, സതീഷ്, സത്യഭാമ എന്നിവർ നേതൃത്വം നൽകി.