
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 3495-ാം ആര്യാട് തിരുവിളക്ക് ശാഖയുടെ നേതൃത്വത്തിൽ 171-ാംമത് ജയന്തി ദിനാഘോഷം വിപുലമായി നടത്തി. സംഗീതഭജന, പ്രഭാഷണം, പായസവിതരണം എന്നിവയെ തുടർന്ന് ശാഖാ അതിർത്തിയിലൂടെ വർണശബളമായ ഘോഷയാത്രയും നടന്നു .ആഘോഷകമ്മിറ്റി രക്ഷാധികാരി പി.എസ്.ഹരിദാസ്, ശാഖാ ചെയർമാൻ പി.ജി.ജയകുമാർ, വൈസ് ചെയർമാൻ പി.എസ്.ഷാബു, ശാഖാ കൺവീനർ എസ്.ബാബു എന്നിവർ നേതൃത്വം നൽകി.