
ആലപ്പുഴ: മലയാളികളുമായി ചേർന്ന് വിദേശികൾ ഉൾപ്പടെ ഓണം ആഘോഷിച്ച് ബീഹാർ നളന്ദ അന്താരാഷ്ട്ര സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ. മലയാളികളായ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ആവേശവും തനിമയും ചോരാതെ ഓണം ആഘോഷമാക്കിയത്. ഉപ്പേരി, ശർക്കരവരട്ടി, ഹൽവ തുടങ്ങിയ തനത് കേരളീയ ഭക്ഷണങ്ങൾ വിതരണം ചെയ്തു. പൂക്കളം, വടംവലി, ഓണപ്പാട്ട് ആലാപനം, തിരുവാതിരക്കളി എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. സച്ചിൻ ചതുർവേദി കേരളീയ വേഷത്തിലെത്തി.വിശിഷ്ടാതിഥിയായി രാജ്ഗിർ കേരള പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ബിന്ദു പി.കുരിയാക്കോസും പങ്കെടുത്തു. ആഘോഷം അടിപൊളിയാക്കാൻ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളായിരുന്നുമുന്നിൽ. 2024 ൽ ആണ് സർവ്വകലാശാലയിൽ ആദ്യമായി ഓണാഘോഷം സംഘടിപ്പിച്ചത്.അത് ഇത്തവണയും തുടരാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയാളികളായ വിദ്യാർത്ഥികൾ.