അമ്പലപ്പുഴ: “സാമൂഹിക മാറ്റം – ജ്വലിപ്പിക്കുന്ന യുവത്വം ജെ.സി.ഐ ലൂടെ സൃഷ്ടിക്കുക” എന്ന മുദ്രാവാക്യത്തോടെ ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ) പുന്നപ്രയുടെ ആഭിമുഖ്യത്തിൽ 9 മുതൽ 15 വരെ ഒരാഴ്ച നീളുന്ന “പ്രിസം - 110” വാരാചരണം നടക്കും. വാരാചരണത്തിന്റെ ഭാഗമായി ആരോഗ്യ, പരിസ്ഥിതി, ലഹരി വിരുദ്ധ, ട്രാഫിക് ബോധവൽക്കരണ ക്യാമ്പയിനുകൾക്കൊപ്പം നൈപുണ്യ വികസന പരിശീലനങ്ങൾ, ഊർജ്ജ സംരക്ഷണവും സംരംഭകത്വ പ്രോത്സാഹനവും, സ്ത്രീകളും കുട്ടികളും ലക്ഷ്യമാക്കിയുള്ള പ്രത്യേക പദ്ധതികളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. അമ്പലപ്പുഴയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ടി. എൻ. തുളസിദാസ്, സെക്രട്ടറി ആന്റ് സോൺ പി.ആർ. ഡയറക്ടർ റിസാൻ എ. നസീർ, പ്രോഗ്രാം ജനറൽ കൺവീനർമാരായ അഡ്വ. പ്രദീപ് കൂട്ടാല, നസീർ സലാം, സോൺ നിർവഹണ സമിതി അംഗം അശോകൻ. പി, മാത്യു തോമസ് എന്നിവർ പങ്കെടുത്തു.