ആലപ്പുഴ: അംഗീകാരമില്ലാതെ ബീച്ചിൽ നടക്കുന്ന കാർണിവലിന്റെ മറവിൽ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പാണ് നടക്കുന്നതെന്ന് ബി.ജെ.പി സോണൽ സെക്രട്ടറി ജി. വിനോദ്കുമാർ പറഞ്ഞു. ഇതിന് ലക്ഷങ്ങൾ കൈപറ്റി നഗരസഭ, തുറമുഖ വകുപ്പ് അധികാരികളുടെ ഒത്താശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ നേതാക്കളാണ് ഇതിനു നേതൃത്വം നൽകുന്നത് . നഗരസഭയും ബീച്ചിലെ തുറമുഖം അധികാരികളും ചില ലോബികളുടെ പിണിയാളുകളായി ലക്ഷങ്ങൾ കൈമടക്ക് മേടിച്ചു സി.പി.എമ്മിന് ഒത്താശ ചെയ്യുകയാണെന്നും ഇവർക്ക് ചില കോൺഗ്രസ് നേതാക്കളുടെ പിന്തുണയുണ്ടെന്നും ജി. വിനോദ് കുമാർ പറഞ്ഞു. ഇതിനെതിരെ പരാതികൾ നൽകിയിട്ടും ജില്ലാ ഭരണകൂടം അടക്കം നിശബ്ദത പാലിക്കുന്നതിൽ ദുരൂഹത്തയുണ്ടെന്നും അദ്ദേഹം പറഞ്ഞു.