
മാന്നാർ: മുഹമ്മദ് നബി ലോക ജനതയുടെ വഴികാട്ടിയും സഹവർത്തിത്വത്തിന്റെയും സമവായത്തിന്റെയും അനശ്വര പാഠങ്ങൾ പകർന്നുനൽകിയ ദൈവദൂതനാണ് മുഹമ്മദ് നബിയെന്ന് മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം കെ.സഹലബത്ത് ദാരിമി പറഞ്ഞു. മുഹമ്മദ് നബിയുടെ 1500-ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി മാന്നാർ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്ന മതപ്രസംഗ പരമ്പരക്ക് സമാപനം കുറിച്ച് നടന്ന നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സഹലബത്ത് ദാരിമി. ഷമീർ ബാഖവിയുടെ ഖുറാൻ പാരായണത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്റ് എൻഎ.റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് കൗൺസിൽ ചെയർമാൻ ടി.മുഹമ്മദ് ഇക്ബാൽ കുഞ്ഞ് തുണ്ടിയിൽ, ജമാഅത്ത് വൈസ്പ്രസിഡന്റ് എ.കെ. മിർസാദ് പുത്തൻബംഗ്ലാവിൽ, സെക്രട്ടറി അബ്ദുൽ കലാം തറയിൽപള്ളത്ത് മുൻ പ്രസിഡന്റുമാരായ മാന്നാർ അബ്‌ദുൽ ലത്തീഫ്, എൻ.എ. സുബൈർ, പി.എ.അസീസ്‌കുഞ്ഞ്, പി.എ. ഷാജഹാൻ, റ്റി.കെ ഷാജഹാൻ, കെ.എ. അബ്‌ദുൽ അസീസ്, എ.എ. കലാം ആലുംമുട്ടിൽ, അബ്ദുൽ റഷീദ് പടിപ്പുരക്കൽ, മയ്യത്ത് പരിപാലനസമിതി കൺവീനർ കെ.എ. സുലൈമാൻകുഞ്ഞ് കുന്നേൽ, വെൽഫയർ സമിതി കൺവീനർ നൗഷാദ് ഒ.ജെ, ആഡിറ്റ് കമ്മറ്റി കൺവീനർ നൗഷാദ് ഇസ്‌മായിൽ എന്നിവർ സംസാരിച്ചു. മദ്രസ കലാ-സാഹിത്യ മത്സരങ്ങളിൽ വിജയിച്ചവർക്ക് ചീഫ് ഇമാം സഹലബത്ത് ദാരിമി സമ്മാനദാനം നിർവഹിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി എം.എ ഷുക്കൂർ സ്വാഗതവും ട്രഷറർ കെ.എം.ഷിയാദ് നാദംപറമ്പിൽ നന്ദിയും പറഞ്ഞു.