hzn

ഹരിപ്പാട്: മാനിഷാദ കലാസാംസ്കാരിക സമിതിയുടെ മുപ്പത്തി എട്ടാമത് വാർഷികവും ഓണാഘോഷവും നടന്നു. രക്ഷാധികാരി എം.ബാലൻ പതാക ഉയർത്തി. സാംസ്കാരിക സമ്മേളനം നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഹരി കെ ഹരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. 2025ലെ മാനിഷാദ പുരസ്കാരം ലഭിച്ച അയ്യപ്പൻ കൈപ്പള്ളിക്ക് 11111 രൂപയും പ്രശസ്തിപത്രവും ഫലകവും മുനിസിപ്പൽ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ സമ്മാനിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തി കളെ മുനിസിപ്പൽ ആരോഗ്യക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. നാഗദാസ് ആദരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ് എൽ സി ,പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ നിർമ്മല കുമാരി ക്യാഷ് അവാർഡ് നൽകി. അത്തപ്പൂക്കളമത്സരത്തിൽ വിജയികളായവർക്ക് ആഭരണ മഹാൾ നൽകിയ സ്വർണനാണയങ്ങൾ നഗരസഭ അംഗം ലത കണ്ണന്താനം വിതരണം ചെയ്തു. ജി.രാധാകൃഷ്ണൻ , ഇളനല്ലൂർ തങ്കച്ചൻ , കെ.വി. നമ്പൂതിരി, മനോജ് എരുമക്കാട്ട്, രാജേഷ് കുമാർ വി. രാജീവ് ശർമ്മ, ആർ മുരളീധരൻ നായർ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.