veerasaiva-mahasabha

മാന്നാർ: മാന്നാർ വീരശൈവ മഹാസഭയുടെ ഓണാഘോഷവും അനുമോദന യോഗവും ധർമ്മ പരിപാലന സംഘം ട്രസ്റ്റിന്റെ പ്രവർത്തനോദ്ഘാടനവും മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിർവ്വഹിച്ചു. മാന്നാർ വീരശൈവ മഹാസഭ പ്രസിഡന്റ് സജി കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് കടമ്പാട്ട് ഓമനയമ്മ, കോന്നാത്ത് തങ്കപ്പൻപിള്ള, നമ്പോക്കാവിൽ കിഴക്കേതിൽ രാഹുൽ, ഹരിശ്രീയിൽ സോമൻ എന്നിവരുടെ സ്മരണയക്കായി ഏർപ്പെടുത്തിയ ക്യാഷ് പ്രൈസും, ഫലകവും നല്കി ആദരിച്ചു. മാന്നാർ വീരശൈവ മഹാസഭ സെക്രട്ടറി പ്രഭ കുമാർ, ശിവൻപിള്ള, സജി വിശ്വനാഥൻ, അനിഷ, അജിത് കുമാർ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.