അമ്പലപ്പുഴ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് ആക്ഷേപം.ഹിയറിംഗിന് ഹാജരായി രേഖകൾ സമർപ്പിച്ച് മറ്റെവിടെയും വോട്ടില്ലെന്ന് ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ അധികൃതർ നീക്കം ചെയ്യില്ലെന്ന് ഉറപ്പ് നല്കിയ കോൺഗ്രസ് പുന്നപ്ര കിഴക്ക് എട്ടാം വാർഡ് പ്രസിഡന്റ് ചേക്കാത്ര കണ്ണന്റെ മകൾ അശ്വതിയെ അന്തിമ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി.മരിച്ചു പോയവരെ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാതിരിക്കുക,വാർഡ് മാറി പേര് ചേർക്കൽ തുടങ്ങിയ കൃത്രിമങ്ങൾ നടന്നിട്ടുള്ളതായി കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം ആരോപിച്ചു.