ചേർത്തല: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചേർത്തല കോളേജ് ഓഫ് എൻജിനിയറിംഗിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് )

യോഗ്യത : ഫസ്റ്റ് ക്ലാസ്സോടു കൂടിയ ബി.ടെക്,എം.ടെക്.അസിസ്റ്റന്റ് പ്രൊഫസർ (മാത്സ് )യോഗ്യത: യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യത.അസിസ്റ്റന്റ് പ്രൊഫസർ (എം.സി.എ),യോഗ്യത : ഫസ്റ്റ് ക്ലാസ്സോടു കൂടിയ എം.സി.എ യും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും.

താത്പര്യമുള്ളവർ ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുമായി 11ന് രാവിലെ 10 ന് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9447509581, 9847547127 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.cectl.ac.in ലോ സന്ദർശിക്കുകയോ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.