അമ്പലപ്പുഴ: തിരുവോണ നാളിൽശാന്തി ഭവനിൽ അന്നദാനം നടത്തി കെ. എം. ബോയ്സ് വണ്ടാനം. പ്രസിഡന്റ് അഷ്കർ അൻസിൽ, സെക്രട്ടറി വിനീത് എന്നിവരുടെ നേതൃത്വത്തിൽ 40 ഓളം പ്രവർത്തകർ ചേർന്നാണ് ശാന്തി ഭവനിലെ അന്തേവാസികൾക്ക് ഓണസദ്യ നൽകിയത്. മാത്യു ആൽബിൻ നന്ദി പറഞ്ഞു.