ആലപ്പുഴ:ആലപ്പുഴ എസ്.ഡി.വി ഹയർ സെക്കൻഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷ പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ടുള്ള ലോഗോ പ്രകാശനം നാളെ ഉച്ചയ്ക്ക് രണ്ടിന്എസ്.ഡി.വി സെന്റിനറി ഹാളിൽ നടക്കും.ജി-20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവ് ഡയറക്ടർ മുരളി തുമ്മാരക്കുടി പ്രകാശനം നിർവഹിക്കും. തുടർന്ന് കുട്ടികളുമായി സംവദിക്കും.എസ്.ഡി.വി മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ആർ.കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.സ്കൂൾ മാനേജർ പ്രൊഫ.എസ്.രാമാനന്ദ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.കൃഷ്ണകുമാർ,എ.ശിവസുബ്രഹ്മണ്യം,പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എൻ.വിശ്വനാഥൻ,സെക്രട്ടറി അഡ്വ.മനോജ്കുമാർ,പി.ടി.എ പ്രസിഡന്റ് ലവ് ലാൽ, വിശ്വ വിജയപാൽ എന്നിവർ സംസാരിക്കും.