മാവേലിക്കര: അയ്യപ്പസംഗമത്തെ പിന്തുണയ്ക്കുമെന്ന് വിശ്വവീരശൈവ സാംസ്കാരിക സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാര അനുഷ്ഠാനങ്ങൾക്ക് കോട്ടംതട്ടാതെ ശബരിമലയുടെ പവിത്രത സംരക്ഷിച്ചുള്ള വികസനമാണ് അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെങ്കിൽ മുഴുവൻ വിശ്വവീരശൈവ സാംസ്കാരിക പ്രവർത്തകരും സഹകരിക്കുമെന്ന് സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ, ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ എന്നിവർ പറഞ്ഞു.