
മാന്നാർ: ദൃശ്യ- പത്ര മാദ്ധ്യമ പ്രവർത്തകരായ പതിനാലോളം പേർക്ക് ആദരവ് നൽകി മാന്നാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് എ.ഡി.എസ് വാർഷികാഘോഷം. മാന്നാർ കുരട്ടിക്കാട് മുത്താരമ്മൻ ക്ഷേത്ര ഹാളിൽ നടന്ന വാർഷികാഘോഷം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി..വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡൻ്റ് സെൽവി ഗണേശൻ അദ്ധ്യക്ഷയായി. വാർഡ് മെമ്പർ സലിം പടിപ്പുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. മാന്നാറിലെ മാദ്ധ്യമ പ്രവർത്തകർക്കും വാർഡിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ കുടുബശ്രീ പ്രവർത്തകർക്കും സമ്മേളനത്തിൽ ആദരവ് നൽകി. മാന്നാർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വത്സലാ ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം,അജിത് പഴവൂർ, വി.കെ ഉണ്ണികൃഷ്ണൻ, ശാന്തിനി ബാലകൃഷ്ണൻ, കെ.സി പുഷ്പലത, മാന്നാർ മീഡിയ സെൻറർ പ്രസിഡന്റ് സാജു ഭാസ്കർ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുശീലാ സോമരാജൻ, സി.ഡി.എസ് അംഗങ്ങളായ സുജ, ഉഷ, ശുഭ, സീമ, അനീഷ, ബാലവേദി കോ-ഓർഡിനേറ്റർ ലേഖന, കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത തുടങ്ങിയവർ സംസാരിച്ചു.