ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ 413 -ാം നമ്പർ കൃഷ്ണപുരം ഞക്കനാൽ ശാഖയിൽ ചതയാഘോഷവും ഘോഷയാത്രയും സംഘടിപ്പിച്ചു. പ്രസിഡന്റ് ജി. ജയകുമാർ പതാക ഉയർത്തി . വൈകിട്ട് 3 ന് എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ
ഗുരു കീർത്തി പുരസ്‌കാരം നൽകി ആദരിച്ചു. തുടർന്ന് നടന്ന ചതയഘോഷയാത്ര പ്രസിഡന്റ് ജി. ജയകുമാർ പീത പതാക സെക്രട്ടറി. ശ്രീ. എം. സഹദേവന് കൈമാറി തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് രവീന്ദ്രൻ, യൂണിയൻ കൗൺസിൽ അംഗം വിജയൻ,കമ്മിറ്റി അംഗങ്ങളായ രാജേഷ്, സത്യൻ, കെ.സുരേന്ദ്രൻ, സുമേഷ് തുമ്പിള്ളിൽ, ഗോപിനാഥൻ, സുരേന്ദ്രൻ, ശശിധരൻ, വിജയൻ, അനി,രാജേന്ദ്രൻ,വനിതാ സംഘം ഭാരവാഹികൾ ആയ ശോഭന, ഗിരിജ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക്
നേതൃത്വം നൽകി.