ആലപ്പുഴ: വിപ്ലവ ഗാനംകൊണ്ട് തിരുവാതിര അവതരിപ്പിച്ച് കേരള മഹിള സംഘം. എന്നാൽ പരമ്പരാഗത ശൈലികൾ കൈവിടാതെയായിരുന്നു തിരുവാതിര അവതരണം. സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരികോത്സവത്തിലായിരുന്നു മെഗാ തിരുവാതിര നടന്നത്. തിരുവാതിര മന്ത്രി സി. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പാർട്ടിയുടെ ചരിത്രം, നിലപാടുകൾ, പാർട്ടിയിലെ മൺമറഞ്ഞ് പോയ നേതാക്കന്മാർ, സമരങ്ങൾ എന്നിവ ചേർത്ത് രചിച്ച തിരുവാതിര പാട്ടിൽ നൂറോളം മഹിളകൾ ചുവടുവച്ചു.
ഏഴുവയസ് മുതൽ എഴുപത് വയസ് വരെയുളളവർ തിരുവാതിരയ്ക്കായി അണിനിരന്നു.