shibu-thampan

ചെന്നിത്തല: കാരാഴ്മ കിഴക്ക് മഠത്തിൽകടവിൽ (അനുഗ്രഹ) ഷിബു തമ്പാനെ (55) യു.എ.ഇ യിലെ റാസൽഖൈമയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നേരത്തേ റാക് അൽ ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബായിൽ ഡോക്യുമെന്റ് കൺട്രോളർ ആയി ജോലി ചെയ്യുകയായിരുന്നു. സുഹൃത്തിന് പണമിടപാടിന് നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങിയതിനെ തുടർന്ന് ഇദ്ദേഹം കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകൻ പറഞ്ഞു. ഇതുകാരണം യാത്രാവിലക്ക് ഉൾപ്പെടെയുള്ള നിയമ പ്രശ്നങ്ങൾ നേരിട്ടിരുന്നു. മരണത്തിന് ഉത്തരവാദികളായവരെ സൂചിപ്പിക്കുന്ന കുറിപ്പ് സുഹൃത്തിന് വാട്സാപ്പിൽ അയച്ചതായും പറയപ്പെടുന്നു. മാന്നാറിൽ തമ്പാൻസ് ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന തമ്പാന്റെ മകനാണ് ഷിബു. ഭാര്യ: എലിസബത്ത് (അദ്ധ്യാപിക, റാക് സ്കോളേഴ്സ് സ്കൂൾ). മക്കൾ: നിത, നോയൽ.