
ആലപ്പുഴ : സംസ്ഥാന നാഷണൽ സർവീസ് സ്കീമിന്റെയും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ യുവാക്കൾക്കായി സംഘടിപ്പിക്കുന്ന സമഗ്ര ആരോഗ്യ സുരക്ഷാ പരിപാടിയായ യുവ ജാഗരൺ പദ്ധതിയുടെ ഐ.ഇ.സി. വാൻ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.
പ്രയാർ ആർ.വി.എസ്.എം. എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഡോ പി. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോർഡിനേറ്റർ ഡോ എസ് ലക്ഷ്മി പദ്ധതി വിശദീകരണം നടത്തി.