ആലപ്പുഴ : ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ ടർക്കി, മുട്ടക്കോഴി വളർത്തലിൽ സൗജന്യ പരിശീലനം നൽകും. സെപ്തംബർ 16 ന് ടർക്കി വളർത്തലിനും 23,24 തീയതികളിൽ മുട്ടക്കോഴി വളർത്തലിലുമാണ് സൗജന്യ പരിശീലനം നൽകുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ള കർഷകർ സെൻട്രൽ ഹാച്ചറി പരിശീലന വിഭാഗവുമായി നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0479 ​ 2452277 ,7736336528.