ആലപ്പുഴ : സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം (എ​സ്.എ​സ്.കെ) ആ​ല​പ്പു​ഴ ജി​ല്ലാ പ്രോ​ജ​ക്ട് കോ ​ഓർ​ഡി​നേ​റ്റ​റു​ടെ കാ​ര്യാ​ല​യ​ത്തി​ന് കീ​ഴി​ലെ ബ്‌ളോ​ക്ക് റി​സോ​ഴ്സ് സെന്റ​റു​ക​ളി​ലേ​ക്ക് എം.ഐ.എ​സ് കോ ഓർ​ഡി​നേ​റ്റർ, ഡാ​റ്റാ എൻ​ട്രി ഓ​പ്പ​റേ​റ്റർ ത​സ്തി​ക​ക​ളി​ൽ ഒ​ഴി​വുണ്ട്. വാ​ക്ക് ഇൻ​ ഇന്റർ​വ്യൂ 12ന് രാ​വി​ലെ 10.30 ന് എ​സ്.എ​സ്.കെ ആ​ല​പ്പു​ഴ ജി​ല്ലാ പ്രോ​ജ​ക്ട് കോ ഓർ​ഡി​നേ​റ്റ​റു​ടെ കാ​ര്യാ​ല​യ​ത്തിൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങൾ​ക്ക് എ​സ്.എ​സ്.കെ ആ​ല​പ്പു​ഴ ബ്‌ളോ​ഗ് സ​ന്ദർ​ശി​ക്കു​ക. ssaalappuzha.blogspot.com . ഫോൺ. 0477​2239655.