fv

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 6481-ാം നമ്പർ കുമാരനാശാൻ മെമ്മോറിയൽ ശാഖയിൽ ചതയ ദിനം ആഘോഷിച്ചു. ഗുരുപൂജയ്ക്ക് ബിനു ശാന്തി കാർമികത്വം വഹിച്ചു. . ഉച്ചയ്ക്ക് ശേഷം സച്ചിദാനന്ദ ഭജനമടത്തിൽ നിന്നാരംഭിച്ച ചതയ ദിന ഘോഷയാത്ര പാതിരാപ്പള്ളി വഴി ശാഖാ ആസ്ഥലത്ത് എത്തിച്ചേർന്നു. ശാഖാ ചെയർമാൻ അഡ്വ.പി.പി.ബൈജു, സെക്രട്ടറി ഹരിദാസ്, ആഘോഷ കമ്മിറ്റി ഭാരവാഹികൾ, വനിതാ യൂത്ത് ഭാരവാഹികൾ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന ചതയ ദിന സമ്മേളനം അമ്പലപ്പുഴ യൂണിയൻ കൗൺസിലർ വി.ആർ. വിദ്യാധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ ചെയർമാൻ അഡ്വ.പി.പി.ബൈജു അദ്ധ്യക്ഷത വഹിച്ചു. ഫാ. ബോബി ജോസ് കട്ടിക്കാട് ചതയ ദിന സന്ദേശം നൽകി. വനിതാ സംഘം കേന്ദ്ര കമ്മിറ്റിയംഗം രേണുക ഹംസകുമാർ സംസാരിച്ചു. ജനറൽ കൺവീനർ പി. ഹരിദാസ് സ്വാഗതവും ചെയർമാൻ നന്ദിയും പറഞ്ഞു. യാത്രയിൽ ഘോഷയാത്രയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ച കുടുംബ യൂണിറ്റിന് എം.ടി.പവിത്രൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, ഏറ്റവും വർണ്ണശബളമായ ഘോഷയാത്ര നയിച്ച കുടുംബയൂണിറ്റിന് പി.കെ.അമരേന്ദ്രൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും ഏറ്റവും കൂടുതൽ വനിതകളെ പങ്കെടുപ്പിച്ച കുടുംബയൂണിറ്റിന് ബിജു പവിത്രൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും നൽകി.