bsh

ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ 6008-ാം നമ്പർ മലമേൽക്കോട് ശാഖയിൽ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ചിരുന്ന തിരുജയന്തിദിന ആശംസാ ബോർഡുകളും ഗുരുദേവചിത്രം ആലേഖനം ചെയ്ത പീതപതാകകളും തോരണങ്ങളും സാമൂഹ്യവിരുദ്ധർ നശിപ്പിക്കുകയും അവിടെ മദ്യകുപ്പികൾ വയ്ക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിഷേധ റാലിയും യോഗവും നടന്നു. കരിഞ്ചിറ ജംഗ്ഷനിൽ കൂടിയ പ്രതിഷേധ യോഗം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം എം.കെ ശ്രിനിവാസൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ രഘുനാഥൻ, മുൻ യൂണിയൻ കൗൺസിലർ ഓമനകുട്ടൻ, മുട്ടം മേഖലയിലെ ശാഖാ പ്രസിഡന്റ്മാരായ ബാലകൃഷ്ണൻ, ഭുവനചന്ദ്രൻ, രമേശൻ, ദേവരാജൻ, നടരാജൻ ശാഖാ സെക്രട്ടറിമാരായ വിനോദ്, നന്ദകുമാർ, ശാഖാ വൈസ് പ്രസിഡന്റ് സുഭാഷ് കുമാർ, ശാഖാ മാനേജിംങ് കമ്മറ്റി അംഗങ്ങൾ വനിതാ സംഘം ഭാരവാഹികൾ, ശാഖാ കുടുംബ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 6008-ാം ശാഖാ പ്രസിഡന്റ് ബാലകൃഷ്ണൻ സ്വാഗതവും സെക്രട്ടറി പ്രഹ്ളാദൻ നന്ദിയും പറഞ്ഞു.