ആലപ്പുഴ : കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി. ഇ യുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഐ. എം. റ്റി) പുന്നപ്രയിൽ ദിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്ക് ഒ.ഇ.സി, എസ്.സി, എസ്.റ്റി സീറ്റിലും ജനറൽ സീറ്റിലും ഏതാനും ഒഴിവുകളുണ്ട് .ദ്വിവത്സര ഫുൾടൈം എം.ബി.എ യിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ഓപ്പറേഷൻസ്, ലോജിസ്റ്റിക്സ്, ബിസിനസ്സ് അനലിറ്റിക്സ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. ഫിഷറീസ് വിഭാഗക്കാർക്കും,എസ്.സി /എസ്.റ്റി, ഒ.ഇ.സി, ഒ.ബി.സി വിദ്യാർത്ഥികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സ്കോളർഷിപ്പ് ലഭിക്കും. 50ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.(എസ്. സി/എസ്.റ്റി ക്ക് 45% മാർക്ക്, എസ്.ഇ.ബി.സി/ ഒ.ബി.സി ക്ക് 48% മാർക്ക് ). കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. വിലാസം : ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി പുന്നപ്ര,അക്ഷര നഗരി വാടയ്ക്കൽ പി.ഒ ആലപ്പുഴ- 688003, ഫോൺ : 0477 2267602,9946488075, 9188067601,9747272045, www.imtpunnapra.org.