തുറവൂർ:കുത്തിയതോട് കൊറ്റംവേലിൽ ഭദ്രകാളി– ദുർഗ്ഗാദേവീ ക്ഷേത്രത്തിൽ സഹസ്ര കലശത്തിന് ഇന്ന് തിരി തെളിയും. വൈകിട്ട് 5.30ന് കലശങ്ങളിൽ നിറയ്ക്കാനുള്ള സപ്ത നദീജലവുമായുള്ള ഘോഷയാത്ര വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ വിളഞ്ഞൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ക്ഷേത്രത്തിൽ എത്തിചേരും. തുടർന്ന് യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ടി.അനിയപ്പൻ ദീപം തെളിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിക്കും. 14 ന് സഹസ്ര കലശ അഭിഷേകത്തോടെ കൂടി അവസാനിക്കും. വിവിധ ദിവസങ്ങളിലായി അഷ്ടദ്രവ്യ മഹാഗണപതിഹോമം,നാരായണീയ പാരായണം,നാരി പൂജ, അഷ്ടലക്ഷ്മിയാഗം,ഭജന,കലാപരിപാടികൾ,കച്ചേരി എന്നിവഉണ്ടായിരിക്കും. എല്ലാ ദിവസവും മൂന്നുനേരവും അന്നദാനവും ഉണ്ടാകും.ക്ഷേത്രം തന്ത്രി ഷൈൻ കൃഷ്ണയുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി സിജീഷ് ശാന്തി ഉൾപ്പടെ 12 ശാന്തിമാരാണ് ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നത്.