മുഹമ്മ:കാവുങ്കൽ ഗ്രാമീണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാവുങ്കൽ ദേവീക്ഷേത്ര മൈതാനത്തെ ഗ്രാമീണയുടെ സനൽ നഗറിൽ നടന്നുവരുന്ന അമ്പതാമത് അഖില കേരള ഫുട്ബാൾ മേളയുടെ ഫൈനൽ മത്സരം നാളെ നടക്കും. സുവർണ്ണ ജൂബിലി സമാപന സമ്മേളനം12വൈകിട്ട് 6 ന്നടക്കും. ഇന്ന് വൈകിട്ട് 6ന് വി.കെ.സുരേഷ് ബാബുവിന്റെ പ്രഭാഷണം.11ന് വൈകുന്നേരം 6ന് പഴയകാല പ്രവർത്തകർക്ക് ആദരം.ക്ലബ് പ്രസിഡന്റ് ഗിരീഷ് കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിക്കുന്നചടങ്ങിൽ രക്ഷാധികാരി ടി.പി.ദേവരാജ്, ദേവരാഗം സ്വാഗതം പറയും.മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.വി.അജിത്കുമാർ നിർവ്വഹിക്കും.സമ്മാനവിതരണം മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ എം.വി.സുനിൽകുമാർ നിർവ്വഹിക്കും.ആര്യാട് ബ്ലോക്ക് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുയമോൾ,​ക്ലബ്ബ് വൈസ് പ്രസിഡന്റ് സുമേഷ് കാട്ടുകണ്ടത്തിൽ എന്നിവർ സംസാരിക്കും.തുടർന്ന് അഖില കേരള ഫുട്ബാൾ ഫൈനൽ മത്സരങ്ങൾ നടക്കും.എവറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും ടി.വി. പൊന്നപ്പൻ തകിടിയിലും ബൈജു വിജയൻ ബിനേഷ് ഭവനും ഗ്രീൻസിറ്റി റോട്ടറി ക്ലബ് പ്രസിഡന്റ് പത്‌മകുമാർ ഗംഗാസുംനിർവ്വഹിക്കും.