
മാന്നാർ: അസോസിയേഷൻ ഒഫ് ഇന്നർ വീൽ ക്ലബ്സ് ഏർപ്പെടുത്തിയിട്ടുള്ള അദ്ധ്യാപക അവാർഡുകൾ ഇന്നർ വീൽ ക്ലബ് ഒഫ് ഗോൾഡൻ മാന്നാറിന്റെ നേതൃത്വത്തിൽ അദ്ധ്യാപകദിനത്തിൽ മാന്നാറിലെ ശ്രദ്ധേയരായ അദ്ധ്യാപകർക്ക് നൽകി. സംഘാടക മികവും മാതൃകാപരമായ അദ്ധ്യാപനവും കൈമുതലായുള്ള രണ്ട് വനിതാ അദ്ധ്യാപകർക്കാണ് അവാർഡുകൾ നൽകിയത്. മാന്നാർ ശ്രീ ഭുവനേശ്വരി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായ ബിനു ഉപേന്ദ്ര, മാന്നാർ നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും എസ്.പി.സി യൂണിറ്റിന്റെയും ചുമതലക്കാരിയും ഗ്രന്ഥകാരിയുമായ സരിത ഭാസ്കർ എന്നിവർക്കാണ് അദ്ധ്യാപക അവാർഡുകൾ നൽകിയത്. അദ്ധ്യാപകദിന പരിപാടിയിൽ ക്ലബ് പ്രസിഡന്റ് രശ്മി ശ്രീകുമാർ അവാർഡുകൾ വിതരണം ചെയ്തു. ചാർട്ടർ പ്രസിഡന്റ് ഡോ.ബീന എം.കെ, സെക്രട്ടറി സ്മിതാരാജ്, എഡിറ്റർ ശ്രീകല എ.എം , വൈസ് പ്രസിഡന്റ് വിജയലക്ഷ്മി.വി, ക്ലബ് അംഗങ്ങളായ ജയശ്രീ എസ്.നായർ, രമ്യാ വിജയൻ എന്നിവർ പങ്കെടുത്തു.