കായംകുളം: സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുനിസിപ്പൽ കൗൺസിലറും സി.ഐ.ടി.യു നേതാവുമായിരുന്ന എ.സുബൈറിന്റെ ഒന്നാം ചരമവാർഷികം സി.പി.എം ചേരാവള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കാരൂർചിറയിലെ സ്മൃതിമണ്ഡപ സമർപ്പണം ഏരിയാ സെക്രട്ടറി ബി.അബിൻഷാ നിർവ്വഹിച്ചു.
അനുസ്മരണയോഗം സി.പി.എം സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ അഡ്വ.കെ.എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്തു.പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി.പി ഗാനകുമാർ,ഷേക്ക് പി.ഹാരിസ്, എസ്.കേശുനാഥ്, ജി.ശ്രീനിവാസൻ,പി ശശികല,സി.എ അഖിൽ കുമാർ,എ.സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.