
ചേർത്തല: ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. കോടംതുരുത്ത് അയ്യപ്പാസിൽ കെ.സജീവൻ (54) ആണ് മരിച്ചത്. പാണാവള്ളി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് ഓഫീസർ (വി.എഫ്.ഒ) ആയിരുന്നു. തിങ്കളാഴ്ച വൈകിട്ട് പാതിരപ്പള്ളി ഗുരുപുരത്ത് ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ചേർത്തല നഗരത്തിലെ സഹോദരന്റെ വീട്ടുവളപ്പിൽ നടത്തി. ഭാര്യ:ഗീത (ഗവ.ആയുർവേദ ആശുപത്രി,ചേർത്തല).മക്കൾ:സാനിയ,സാഗർ.