ambala

അമ്പലപ്പുഴ: ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗെെഡൻസ് എക്സ്പോ സംഘടിപ്പിക്കും. 19, 20 തീയതികളിൽ അറവുകാട് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന എക്സ്പോയുടെ സ്വാഗതസംഘ രൂപീകരണ യോഗം എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബിനീഷ് ബോയ് അദ്ധ്യക്ഷനായി. കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെന്റർ ജില്ലാ കോർഡിനേറ്റർ ഹസീന ബീവി, ആലപ്പുഴ ഉപജാല്ലാ കൺവീനർ ഡോ. അർച്ചനാ ദേവി, പി. ടി. സുമിത്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി. അനിത, സതി രമേശ്, സ്കൂൾ പ്രധാനാദ്ധ്യാപിക സജീന, പി.ടി.എ പ്രസിഡൻ്റ് ഷുക്കൂർ, വരദ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ആർ.ബിന്ദു സ്വാഗതം പറഞ്ഞു.