കായംകുളം: സുജിത്തിന് നീതി ലഭ്യമാക്കൂ പൊലീസിലെ ക്രിമിനലുകളെ ജയിലിൽ അടയ്ക്കൂ എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് പത്തിയൂർ,ചിങ്ങോലി,ചേപ്പാട് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 ന് കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ സദസ് നടത്തും. കെ.പി.സി. സി സെക്രട്ടറി അഡ്വ.എ.ത്രിവിക്രമൻതമ്പി ഉദ്ഘാടനം ചെയ്യും.