അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലം സംസ്‌കാരികോത്സവം 23 മുതൽ 28 വരെ തോട്ടപ്പള്ളി ബീച്ചിൽ നടക്കും. തോട്ടപ്പള്ളി ഫെസ്റ്റ് എന്ന പേരിൽ വിവിധ കലാ-കായിക- സാംസ്കാരിക പരിപാടികളോടെ നടത്തുന്ന ഫെസ്റ്റിന്റെ ലോഗോ ക്ഷണിച്ചു. 13ന് മുമ്പ് എച്ച് .സലാം എം. എൽ .എയുടെ മണ്ഡലം വികസന ഓഫീസിലോ പുറക്കാട് പഞ്ചായത്ത്‌ ഓഫീസിലോ ലോഗോ ലഭ്യമാക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ക്യാഷ് അവാർഡും നൽകും. വിവരങ്ങൾക്ക്: 9495528421,9037407802