കറ്റാനം:എം.ടെക് കമ്പ്യൂട്ടർ സയൻസ് സൈബർ സെക്യൂരിറ്റിയിൽ രണ്ടാം റാങ്ക് നേടിയ യു.കൃഷ്ണൻ ഉണ്ണിയെയും ഇംഗ്ലീഷ് സാഹിത്യത്തിൽ പി .എച്ച് .ഡി കരസ്ഥമാക്കിയ ഡോ.ഗോപിക ഉണ്ണിയെയും കർഷ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി മൊമെന്റോ നൽകി അനുമോദിച്ചു.കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കരിമുട്ടത്ത് ഉണ്ണികൃഷ്ണന്റെ മകനും മകളുമാണ് യു.കൃഷ്ണനുണ്ണിയും , ഗോപിക ഉണ്ണിയും. ഭരണിക്കാവിൽ നടന്ന അനുമോദന സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് വയലിൽ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ചിറപ്പുറത്ത് മുരളി ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭരണിക്കാവ് വാസുദേവൻ മൊമോന്റോ നൽകി അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി കട്ടച്ചിറതാഹ, ഡിസിസി മെമ്പർ പ്രൊഫ. ചന്ദ്രശേഖരൻ പിള്ള, കർഷ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മധു കുമാർ കട്ടച്ചിറ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു ചേക്കോടൻ, തണ്ടളത്ത് മുരളി, ഓമനക്കുട്ടൻ, ശശിധരൻ നായർ, എം നദീർ,കട്ടച്ചിറ ശ്രീകുമാർ, എന്നിവർ സംസാരിച്ചു.