df

ആലപ്പുഴ: തനിക്കെതിരായ കസ്​റ്റഡി മർദ്ദന ആരോപണങ്ങളിൽ ഫേസ്ബുക്കിൽ പ്രതികരണം നടത്തി ആലപ്പുഴ ഡിവൈ.എസ്.പി മധുബാബു. എന്നാൽ മണിക്കൂറുകൾക്കകം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ആരോപണങ്ങൾക്ക് പിന്നിൽ പൊലീസ് സേനയിലുള്ളയാൾ തന്നെയെന്ന് സൂചന നൽകിയാണ് മധുബാബു ഫേസ്ബുക്ക് പോസ്റ്റിട്ടത്. വിരോധികളെ കണ്ടെത്തി ഒരു കുടക്കീഴിൽ എത്തിക്കുന്നത് 'ഏമാൻ' ആണന്ന് ആരോപിക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ: '' ഓരോരുത്തരെയായി ഘട്ടം ഘട്ടമായി രംഗത്തിറക്കുന്നു. ഇന്നും നാളെയുമായി രംഗത്ത് വരാൻ അണിയറയിൽ ഇനിയും ചിലരെ ഒരുക്കുന്നുണ്ടാകും. എന്തായാലും കലവൂരാന്റെ പല ജില്ലകളിലുള്ള വിരോധികളെ കണ്ടെത്തി ഒരു കുടക്കീഴിലെത്തിക്കുന്ന കോർഡിനേറ്റർ ഏമാന് റിട്ടയർമെന്റിന് ശേഷം ഇവന്റ് മാനേജ്മെന്റ് ബിസിനസ് തുടങ്ങുകയാണ് പറ്റിയ പണി. ''