1

കുട്ടനാട്: ഗുരുധർമ്മ പ്രചരണസഭ പുളിങ്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷം വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചരണസഭ കേന്ദ്രസമിതി കോ-ഓർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന് അദ്ധ്യക്ഷനായി.ആർ.സി ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ ജയന്തി സന്ദേശം നൽകി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി കൊല്ലാറ എസ്. എസ്. എൽ. സി , പ്ലസ് ടു , ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകളെ ആദരിച്ചു.ഗുരുധർമ്മ പ്രചരണസഭ ജില്ലാ ജോസെക്രട്ടറി പി. പി മനോഹരൻ, മണ്ഡലം വൈസ് പ്രസിഡന്റ് എം.സി മംഗളൻ, കെ. പി എം.എസ് കുട്ടനാട് മണ്ഡലം ട്രഷറർ എ. സുഗതൻ പുളിങ്കുന്ന് ,മേഖല ഭാരവാഹികളായ മുരുകൻ കാവാലം , കെ. കെ മധുസൂദനൻ , ജയപ്രകാശ്, മുൻ ശാഖയോഗം പ്രസിഡന്റുമാരായ പി.ഡി. ശശികുമാർ , പി.വി.മോഹൻദാസ്, ആൽത്തറ കൂട്ടം എക്സിക്യൂട്ടീവ് അംഗം പി. കെ. ബേബിച്ചൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി പ്രവിത്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം. കെ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.