1

കുട്ടനാട്: തലവടി ചുണ്ടന് സുരക്ഷ ഒരുക്കുന്നതിന് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഡോക്ക് നിർമ്മാണത്തിന് തുടക്കമായി. ആനപ്രമ്പാൽ പമ്പാനദിയുടെ കരയിലായി കൊച്ചുതോട്ടക്കാട്ട് ഷിനു എസ്.പിള്ള, ബിനു എസ്.പിള്ള എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭൂമിലാണ് ഡോക്ക് നിർമ്മാണം. ചുണ്ടൻ സമിതി രക്ഷാധികാരി ഷിനു എസ്. പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു . സെക്രട്ടറി കെ.ആർ ഗോപകുമാർ അദ്ധ്യക്ഷനായി. ട്രഷറർ പ്രിൻസ് പാലത്തിങ്കൽ, സോമനാഥൻപിള്ള, വൈസ് പ്രസിഡന്റ് അജിത്ത് പിഷാരത്ത്, ജലോത്സവ സമിതി കൺവീനർമാരായ അരുൺ പുന്നശ്ശേരിൽ, ജോജി ജെ. വൈലപ്പള്ളി, ഭാരവാഹികളായ ബിജു പറമ്പുങ്കൽ, സിറിൽ ചെറിയാൻ, ബിജു കുര്യൻ, സതീശൻ തെന്നശേരിൽ, സുനിൽ മാമൂട്ടിൽ, മനോജ്, ഷിനു ദിവാകരൻ എന്നിവർ പങ്കെടുത്തു.