ambala

അമ്പലപ്പുഴ: ഇല്ലിച്ചിറയിൽ ഉണ്ടായ വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.പുറക്കാട് പഞ്ചായത്ത് പതിനാലാം വാർഡ് കലാസദനത്തിൽ ഇ.കെ.നടേശനാണ് (77) മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് ഇല്ലിച്ചിറ റോഡിലൂടെ സൈക്കിളിൽ പോകുകയായിരുന്ന നടേശനെ എതിരെ വന്ന ഇലക്ട്രിക് സ്കൂട്ടർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് നടേശൻ മരിച്ചത്. ഭാര്യ : പരേതയായ രാധ . മക്കൾ : ആനന്ദൻ ( ഒമാൻ ), ബാബു ( ഒമാൻ ),ശ്രീകല . മരുമക്കൾ:ധന്യ ,ആശ ,അമ്പിളി . സംസ്ക്കാരം നാളെ ഉച്ചയ്ക്കു ശേഷം വീട്ടുവളപ്പിൽ.