
മുഹമ്മ: ഗുരുധർമ പ്രചരണ സഭ 1156ന് കീഴിലുള്ള ശിവഗിരീശ്വരം ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തിദിന ആഘോഷവും സ്നേഹാദരവ് ചടങ്ങുകളും നടന്നു. സാബു കായിക്കര ജയന്തിദിന സന്ദേശം നൽകി. അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല ബി.എ സോഷ്യോളജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ആദിത്യ.കെ.ഹരിയെ കെ.ഇ കാർമൽ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.ഡോ.സാംജി വടക്കേടം ആദരിച്ചു. ചടങ്ങിൽ ഭാസി സൗപർണിക, സി.പി.ഷാജി, ടി.ആർ.സോമൻ, എസ്.ജയലക്ഷ്മി , എം.ജയ്മോൻ, എൻ.ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.