ambala

അമ്പലപ്പുഴ: ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ) പുന്നപ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “പ്രിസം - 110” വാരാചരണത്തിന്റെ രണ്ടാം ദിവസത്തിൽ, സ്കൂളുകളിൽ ആരംഭിക്കുന്ന വിവിധ പരിശീലന പരിപാടികൾക്കും ജെ.സി.ഐ ഇന്ത്യയുടെ സ്കോളർഷിപ്പ് പദ്ധതികൾക്കും തുടക്കമായി. പരിപാടിയുടെ ഭാഗമായി, ജെ.സി.ഐ പുന്നപ്ര പ്രസിഡന്റ് ടി. എൻ. തുളസിദാസ്, കോമളപുരം ലൂഥറൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എൽ. അരുണിന് ധാരണാപത്രം കൈമാറി. ജെ.സി.ഐ ഇന്ത്യ സ്കോളർഷിപ്പ് സർട്ടിഫിക്കറ്റുകൾ ജെ.സി.ഐ സോൺ ഡയറക്ടർ (പി.ആർ) റിസാൻ എ. നസീർ, വിദ്യാർത്ഥികളായ വൈദ്ദേഹി. എസ് , അരുണിമ .എസ്, അമലാദേവി എന്നിവർക്ക് വിതരണം ചെയ്തു.പ്രോഗ്രാം ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ച പരിശീലന പരിപാടികൾക്ക് ജെ.സി.ഐ ഇന്ത്യ നാഷണൽ ട്രെയിനർ ഡോ.ഒ.ജെ.സ്കറിയ നേതൃത്വം നൽകി. ജെ.സി.ഐ നേതാക്കളായ അഡ്വ.പ്രദീപ് കൂട്ടാല, നസീർ സലാം, അശോകൻ. പി, എന്നിവർ സംസാരിച്ചു. വാരാചരണത്തിന്റെ ഭാഗമായി നാളെ നടക്കുന്ന ആരോഗ്യ-കായിക പരിശീലന പരിപാടികൾക്ക് അനിൽ അവിട്ടത് നേതൃത്വം നൽകും.