ആലപ്പുഴ: മോശമെന്ന് കരുതി മാറ്റി നിറുത്തപ്പെടേണ്ടതല്ല രാഷ്ട്രീയമെന്ന് ജി-20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവ് ഡയറക്ടർ മുരളി തുമ്മാരുകുടി പറഞ്ഞു. എസ്.ഡി.വി ഹയർസെക്കൻഡറി സ്‌കൂളിൽ 21ാം നൂറ്റാണ്ടിലെ തൊഴിൽ സാദ്ധ്യതകൾ എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.തുടർന്ന് ഹയർസെക്കൻഡറി വിഭാഗത്തിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ടുള്ള ഔദ്യോഗിക ലോഗോ പ്രകാശനം അദ്ദേഹം നിർവഹിച്ചു. മുരളി തുമ്മാരുകുടിയിൽ നിന്ന് ഹയർ സെക്കൻഡറി വിഭാഗത്തിൽ ആദ്യപ്രവേശനം നേടിയ മഞ്ജുകൃഷ്ണ ലോഗോ ഏറ്റുവാങ്ങി.
എസ്.ഡി.വി മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ആർ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ഡി.വി സ്കൂൾസ് മാനേജർ പ്രൊഫ. എസ്. രാമാനന്ദ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ പി. കൃഷ്ണകുമാർ, എ. ശിവസുബ്രഹ്മണ്യം, ജി. മനോജ്കുമാർ, എസ്.ഡി.വി പൂർവവിദ്യാർത്ഥി സംഘനാ പ്രസിഡന്റ് എൻ. വിശ്വനാഥൻ, പി.ടി.എ പ്രസിഡന്റ് ലവ്‌ലാൽ, എസ്.ഡി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എസ്. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.