അമ്പലപ്പുഴ: സബർമതി പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും ക്യാൻസർ രോഗ പരിശോധനയും നടത്തുന്നു.ഒക്ടോടോബർ 5 ന് രാവിലെ 9 മുതൽ കപ്പക്കട എസ്.പ്രഭുകുമാറിന്റെ വസതിയിൽ നടക്കും. ഇതോടൊപ്പം ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ക്യാൻസർ ചികിത്സാ വിഭാഗം, കമ്യൂണിറ്റി മെഡിസിൻ വിഭാഗം എന്നിവയുടെ സഹകരണത്തോടെ ക്യാൻസർ രോഗ പരിശോധനയും ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ടെന്ന് ഭാരവാഹികളായ പി.ഡി. പ്രകാശൻ (പ്രസിഡന്റ് ), വി. വിമൽകുമാർ (സെക്രട്ടറി )എന്നിവർ അറിയിച്ചു. ലഭ്യമായ മരുന്നുകളും സൗജന്യമായി നൽകും. ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 25ന് മുമ്പായി താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടണം. ഫോൺ: 8281201868, 9544987535.