ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വിപുലമായ ചടങ്ങുകളോടെ 14ന് ആഘോഷിക്കും. രാവിലെ 5.30 ന് ഭാഗവത പാരായണം, 7.30 ന് നാദ വർഷിണി ഭജൻസ്, 9.30 മുതൽ പുള്ളുവൻ പാട്ട്, 10 ന് നവരാത്രി ദേവീ ഭാഗവത നവാഹ യജ്ഞത്തിന്റെ നോട്ടീസ് പ്രകാശനം സതീഷ് ആലപ്പുഴ നിർവ്വഹിക്കും. 11ന് പ്രഭാഷണം, 11.45 ന് പന്ത്രണ്ട് കളഭത്തിന്റെ പന്ത്രണ്ടാം കളഭം ദേവന് അഭിഷേകം ചെയ്യും, 12.30 ന് ശീവേലി, 1 ന് പ്രസാദമൂട്ട്, വൈകിട്ട് പഴവീട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും പേച്ചി അമ്മൻ കോവിലിൽ നിന്നും ഉറിയടി ഘോഷയാത്ര ആരംഭം,5.30 ന് കീബോർഡ് ഫ്യൂഷൻ,7 ന് ക്ഷേത്രത്തിൽ ഉറിയടി, 8 ന് ഭരതനാട്യ നൃത്തസന്ധ്യ, രാത്രി പത്ത് മുതൽ അഷ്ടമിരോഹിണിയുടെ അവതാര പൂജ ആരംഭം, വിശേഷാൽ ഉണ്ണിയപ്പ നിവേദ്യം, ഭാഗവത പാരായണം, ശീവേലി. പൂജകൾക്ക് കണ്ണമംഗലത്തില്ലത്ത് ബ്രഹ്മദത്തൻ നമ്പുതിരി മുഖ്യ കാർമ്മികത്വം വഹിക്കും. . കുര്യാറ്റ് പുറത്തില്ലത്ത് യദുകൃഷ്ണൻ ഭട്ടതിരി സഹകാർമ്മികത്വം വഹിക്കും. അവതാര പൂജയുടെ നിവേദ്യമായ ഉണ്ണിയപ്പം വഴിപാട് പിറ്റേ ദിവസം അത്താഴ പൂജ വരെ ക്ഷേത്രത്തിൽ വിതരണം ചെയ്യും. ക്ഷേത്രത്തിൽ 17 ന് രാവിലെ 9.30 മുതൽ ധന്വന്തരി ഹോമം ഉണ്ടായിരിക്കും. 21 ന് ചിങ്ങമാസ അമാവാസിയോട് അനുബന്ധിച്ച് വിശേഷാൽ തിലഹോമം, പിത്യബലി, പിത്യപൂജ, ചാവൂട്ട്, കൂട്ട് നമസ്ക്കാരം, രാവിലെയും, ഉച്ചയ്ക്കും അന്നദാനവും ഉണ്ടായിരിക്കും. 22 മുതൽ നവരാത്രി ദേവിഭാഗവത നവാഹ യജ്ഞം ആരംഭിക്കും.