
മാന്നാർ: നിരപരാധികളെ അന്യായമായി വേട്ടയാടുന്ന പൊലീസിലെ ഇടി വീരന്മാർക്ക് പൂർണ്ണ സംരക്ഷണമാണ് പിണറായി സർക്കാർ നൽകുന്നതെന്നും സ്തുത്യർഹമായ സേവനം നൽകി വന്നിരുന്ന കേരള പൊലീസിൽ ക്രിമിനലുകളുടെ വിളയാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് പറഞ്ഞു. കുന്നംകുളം സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത്തിനെ അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് മാന്നാർ ബ്ലോക്കിലെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാന്നാർ പൊലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാന്നാർ അബ്ദുൾ ലത്തീഫ്. മണ്ഡലം പ്രസിഡന്റ് അനിൽമാന്തറ അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം രാധേഷ്കണ്ണന്നൂർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ തോമസ്ചാക്കോ, സണ്ണി കോവിലകം, കോൺഗ്രസ് മാന്നാർബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, ജോജിചെറിയാൻ, സുജ ജോഷ്വ,ടി.കെ.ഷാജഹാൻ, ടി. എസ്. ഷെഫീക്ക്, തമ്പി കൗണടിയിൽ, മിഥുൻമയൂരം, മധു പുഴയോരം, സണ്ണിപുഞ്ചമണ്ണിൽ, സജീവ്വെട്ടിക്കാട്, തോമസ്കുട്ടി കടവിൽ, രഘുനാഥ് പാർത്ഥസാരഥി, പ്രദീപ് ശാന്തിസദൻ, പി.ബി സലാം, ഹരികുട്ടമ്പേരൂർ, എം.പി കല്ല്യാണകൃഷ്ണൻ, സാബു ട്രാവൻകൂർ, ചന്ദ്രകുമാർ.എസ്, ശ്യാമപ്രസാദ്,ടി.ഡി മോഹനൻ, വത്സലാ ബാലകൃഷ്ണൻ, ചിത്രാ എം.നായർ, ചന്ദ്രശേഖരപിള്ള, രാജേഷ് വെച്ചൂരേത്ത്, ശ്രീകുമാർ യാദവ്, ഗണേശ്.ജി മാന്നാർ, വിനീത് തോമസ്, ഇന്ദിരാ കുമാരി, തങ്കമ്മ ജി.നായർ, സിന്ധു പ്രശോഭ്, കോശി മാന്നാർ, എ.സി അർജ്ജുൻ ആചാരി, അബ്ദുൾ ഫൈസി, ജോർജ്ജ് എബ്രഹാം, ബൈജു എം.സി, തോമസ് ജോൺ, മോഹനൻ കൊട്ടാരത്തിപ്പുഴ, ഡി.മുരളീധരൻ, രാമചന്ദ്ര കുറുപ്പ്, മത്തായി നൈനാൻ എന്നിവർ സംസാരിച്ചു.