ക്ലാപ്പന: ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പൊതു ഭരണസമിതി തിരഞ്ഞെടുപ്പിന്റെ ഭാഗമായി 52 കരകളിലെ അർഹമായ സാമുദായിക പ്രാതിനിദ്ധ്യം നിശ്ചയിച്ച ലിസ്റ്റും അകെയുള്ള 52 കരകളെ നായർ (22), ഈഴവ (24), ധീവര (6) കരകളായി തിരിച്ച പട്ടികയും പ്രസിദ്ധീകരിച്ചു. പരാതിയുള്ളവർ 13ന് വൈകിട്ട് 4ന് മുമ്പായി ഓംകാര സത്രത്തിൽ പ്രവർത്തിക്കുന്ന, റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിൽ രേഖാമൂലം അറിയിക്കണം.